GeneralNEWS

സിനിമാക്കാരുടെ മയക്കുമരുന്ന് ബന്ധം; സംശയത്തിന്‍റെ നിഴലില്‍ സൂപ്പര്‍ താരം

തെലുങ്ക്‌ സിനിമാ മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ മയക്കുമരുന്ന് ബന്ധത്തിന്‍റെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി എക്‌സൈസ് സംഘം. സൂപ്പര്‍ താരം റാണ ദഗ്ഗുപതിയും സംഭവുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘത്തിന്റെ സംശയത്തിലാണ്. റാണ ദഗുപതിക്ക് വിദേശത്ത് നിന്ന് വന്ന പാഴ്‌സല്‍ പരിശോധിക്കാനാനായി അന്വേഷണ സംഘം രാമനായിഡു സ്റ്റുഡിയോയില്‍ എത്തി. കൊറിയര്‍ സര്‍വീസ് കമ്പനിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവര്‍ ഇവിടെ എത്തിയത്.

പാര്‍സല്‍ ദുബായില്‍ നിന്ന് വന്നതാണെന്നും, ഇത് നടുവേദന മാറ്റാനുള്ള ഒരുപകരണമായിരുന്നുവെന്നും ദഗ്ഗുപതിയുടെ പിതാവ് ദഗ്ഗുപതി സുരേഷ് ബാബു പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button