CinemaGeneralNEWS

ഏറ്റവും ഇഷ്ടമുള്ള നായകനടനെക്കുറിച്ച് ഹണീ റോസ്

മലയാളത്തിലെ മുഖ്യധാര സിനിമകളിലെ ശ്രദ്ധേയായ നായികയാണ് ഹണീ റോസ്. നടിമാര്‍ പല വേദികളിലും അവരുടെ ഇഷ്ടനടനെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്.നടി ഹണീ റോസും തന്‍റെ ഇഷ്ടനായകനെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. കോളിവുഡ് സൂപ്പര്‍താരം ഇളയദളപതി വിജയ്‌ ആണ് തന്‍റെ ആരാധനപാത്രമെന്നു പറയുന്ന ഹണീ മറ്റു തമിഴ് സിനിമകള്‍ കാണാനുള്ള പ്രചോദനം നല്‍കിയത് വിജയ് ചിത്രങ്ങളാണെന്നും പങ്കുവയ്ക്കുന്നു. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചങ്ക്സിലെ നായികയാണ് ഹണീ റോസ്. ചിത്രത്തിൽ റിയ എന്ന മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് ഹണീ റോസ് അഭിനയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button