CinemaNEWS

ബ്രൂസ് ലീയുടെ ജീവിതകഥ വെള്ളിത്തിരയില്‍, സംഗീതം എആര്‍ റഹ്മാന്‍

ആയോധനകലയിലെ സൂപ്പര്‍ താരം ബ്രൂസ് ലീ ജീവിതകഥ സിനിമയിലേക്ക്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ബ്രൂസ് ലീയുടെ മകളായ ഷാനോണ്‍ ലീയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രൂസ് ലീ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയായ ഷാനോണ്‍ ലീക്കൊപ്പം മാറ്റ് സഹ നിര്‍മ്മാതാക്കളും ചിത്രത്തിന്‍റെ ഭാഗമാകും. എആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം. വലിയ ക്യാന്‍വാസില്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബ്രൂസ് ലീയുടെ ജീവിതകഥയിലെ സംഭവബഹുലമായ ഒട്ടേറെ നിമിഷങ്ങള്‍ ഉണ്ടാകും. ഷാനോണ്‍ ലീ ചിത്രത്തിന്റെ എഴുത്തിലും പങ്കാളിയാകുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button