GeneralIndian CinemaLatest NewsMollywoodNEWS

ഹരിനാരായണൻ-ഗോപീസുന്ദർ ടീമിന്റെ അടിപൊളി ‘പോക്കിരി’ ഗാനത്തിന്റെ വീഡിയോ കാണാം

ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന “പോക്കിരി സൈമൺ” എന്ന ചിത്രത്തിന്റെ ആദ്യഗാനം ഇന്ന് യൂടൂബിൽ റിലീസായിരിക്കുകയാണ്. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച് കാർത്തിക് ആലപിച്ച “അടടാ അടീങ്കടാ” എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ചിത്രത്തിലെ ഗാനങ്ങൾ വിതരണത്തിനെടുത്തിട്ടുള്ളത്.

“അടടാ അടീങ്കടാ” വീഡിയോ കാണാം.

തമിഴിലെ സൂപ്പർ താരം ഇളയദളപതി വിജയ് ‘യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് കെ.അമ്പാടിയാണ്. പപ്പിനു ആണ് ക്യാമറാ വിഭാഗം കൈകാര്യം ചെയ്യുന്നത്. സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ബി.കെ.ഹരിനാരായണൻ എഴുതി ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിജയ് സിനിമകളിലെന്ന പോലെ ഏറ്റവും ചടുലമായ ഗാനരംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബർ പകുതിയോടെ “പോക്കിരി സൈമൺ – ഒരു കടുത്ത ആരാധകൻ” തീയറ്ററുകളിൽ എത്തുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button