BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

‘ഫ്രണ്ട് ഓഫ് ഓസ്ട്രേലിയ’ പട്ടം നേടി ബോളിവുഡ് താരം

ആസ്ട്രേലിയന്‍ ടൂറിസത്തിന്റെ ആദ്യ ഇന്ത്യന്‍ വനിതാ അംബാസിഡറായി ബോളിവുഡ് നായിക പരിണീതി ചോപ്ര . താരത്തിന് ‘ഫ്രണ്ട് ഓഫ് ഓസ്ട്രേലിയ’ പട്ടം നല്‍കിയതായി ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ ടോണി ഹ്യുബെര്‍ പറഞ്ഞു.

ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇരുപത്തെട്ടുകാരിയായ പരിണീതി ചോപ്ര പറഞ്ഞു. പരിണീതിയ്ക്ക് മുന്‍പേ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍, ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവരായിരുന്നു ആസ്ട്രേലിയയിലേക്കുള്ള ഇന്ത്യക്കാരുടെ സന്ദര്‍ശനം ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ച രണ്ടുപേര്‍. ആസ്ട്രേലിയന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിണീതി ക്വീന്‍സ്ലാന്‍ഡും, വടക്കന്‍ പ്രവിശ്യയും സന്ദര്‍ശിക്കും.

shortlink

Related Articles

Post Your Comments


Back to top button