GeneralLatest NewsMollywoodNEWS

മമ്മൂട്ടിയ്ക്കൊപ്പം ‘പരോള്‍ പാട്ടുമായി’ അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ഗായകനായും നടനായും തിളങ്ങിയ താരമാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലെ തകര്‍പ്പന്‍ ഗാനത്തിന് ശേഷം താരം വീണ്ടും മറ്റൊരു ഗാനവുമായി എത്തുകയാണ്.

മമ്മൂട്ടി നായകനാകുന്ന പരോള്‍ എന്ന ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് വീണ്ടും ഗാനം ആലപിക്കുന്നത്. ‘പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്പഴിക്കൂടിനും കിടിലന്‍ മതിലിനും മത്താപ്പു വിരിയണ ചേലളിയാ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിച്ചത്.

ഏറെനാളായി ജയിലില്‍ കഴിയുന്ന ഒരു തടവുകാരന് പരോള്‍ കിട്ടുന്നതിന്റെ സന്തോഷം സഹതടവുകാര്‍ പങ്കുവെയ്ക്കുന്നതാണ് പാട്ടിന്റെ രംഗം. ശരത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലില്‍ കഴിയുന്ന സഹ തടവുകാരനായിട്ടാണ് സുരേഷ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button