CinemaGeneralNEWSTollywoodWOODs

മുന്നറിയിപ്പ് നിയമങ്ങൾക്കു ഇടനൽകാതെ മഹേഷ് ബാബു ചിത്രം

 

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന ‘ദി സ്പൈ ‘ ഈ മാസം 27 ന് തീയേറ്ററുകളിൽ എത്തുന്നു.മഹേഷ് ബാബുവിന്റെ ആദ്യത്തെ തമിഴ് ചിത്രം എന്നതിലുപരി മറ്റൊരു പ്രത്യേകതകൂടി ഇതിനുണ്ട്.വമ്പൻ നായകന്മാർക്ക് സ്റ്റൈൽ കാണിക്കാൻ കൈയിൽ കത്തുന്ന സിഗരറ്റും മദ്യക്കുപ്പിയും സ്ഥിരമാക്കിയിരുന്ന മുരുകദോസിന്റെ പതിവ് കാഴ്ചപ്പാടുകളിൽ നിന്നെല്ലാംവ്യത്യസ്തമാണ് ഈ സിനിമ .

മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനീകരം എന്ന മുന്നറിയിപ്പ് സിനിമയിൽ ഒരിടത്തും ആവശ്യമായി വരുന്നില്ല.നായകനും വില്ലനും ലഹരി ഉപയോഗിക്കുന്ന മാസ്സ് സീനുകളൊന്നും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് സംവിധായകനും അണിയറപ്രവർത്തകരും.അതുകൊണ്ടു തന്നെ സിനിമയുടെ തുടക്കത്തിലും ഇടവേളകളിലും ഒടുക്കത്തിലും നൽകുന്ന മുന്നറിയിപ്പുകൾ ആവശ്യമില്ല. .

ദി സ്പൈ ഇൻവെസ്റ്റിക്കേറ്റ് ത്രില്ലറാണ്.സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറാമാൻ.ഹാരിസ് ജയരാജൻ സംഗീതം നൽകുന്ന സിനിമയുടെ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌നിന്റെതാണ്.

shortlink

Related Articles

Post Your Comments


Back to top button