CinemaIndian CinemaLatest NewsMollywoodWOODs

എന്നോട് പെണ്ണുങ്ങള്‍ നടക്കുന്ന മാതിരി നടക്കൂ എന്നു പറയുമായിരുന്നു…

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിമിഷ സജയന്‍. ബോംബൈയില്‍ ജീവിച്ച നിമിഷ എറണാകുളത്തെ നിയോ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിനിടയിലാണ് സിനിമയിലേക്ക് വരുന്നത്. എറണാകുളത്തു മൂന്നുമാസത്തെ കോഴ്സിനു ചേര്‍ന്നു ഇവിടെ നില്‍ക്കുന്ന സമയത്ത് ഓഡിഷന്‍ വല്ലതുമുണ്ടെങ്കില്‍ ട്രൈ ചെയ്യാമെന്നു വിചാരിച്ചു. അങ്ങനെ ‘തൊണ്ടിമുതലി’ലേ കാസ്റ്റിംഗ് കോള്‍ കണ്ടിട്ട് ഫോട്ടോ അയച്ചു. ഓഡിഷന് അറ്റന്റ് ചെയ്യാന്‍ അറിയിപ്പ് കിട്ടി . ഒടുവില്‍ അതില്‍ തിരഞ്ഞടുക്കപ്പെട്ടു.

ശ്രീജ എന്ന കഥാപാത്രത്തിനായി സംവിധായകന്‍ ദിലീഷ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ‘ഐബ്രോസൊന്നും കട്ട് ചെയ്യരുത്. ഫേസ്ലെറ്റ്, ഇംപള്‍സ്, ഡിമിഷസൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ അതുപോലിരുന്നോട്ടെ എന്നൊക്കെ. ഞാന്‍ എേപ്പാഴും ഷാമ്ബുവൊക്കെ തേച്ചിട്ടാണ് മുടി ഇടുന്നത്. നാട്ടുമ്പുറത്തെ പെണ്‍കുട്ടികളുടെ മുടിയില്‍ എപ്പോഴും എണ്ണമയം കാണും. അതുകൊണ്ട് കുളിച്ചാല്‍ എണ്ണയൊക്കെ തേച്ച്‌ മുഖത്ത് എണ്ണമയം വരുത്തണമെന്ന് ദിലീഷേട്ടന്‍ പറയുമായിരുന്നു. ശ്രീജ ധരിക്കുന്നതുപോലെയുള്ള അത്ര ഇറുകിയതല്ലാത്ത കൊസ്റ്റിയൂംസൊക്കെ ഇട്ടുനോക്കാന്‍ പറഞ്ഞിരുന്നു. എന്റെ നടത്തം അത്ര ശരിയല്ലായിരുന്നു! ആളുകളെ തല്ലാന്‍ പോകുന്ന മാതിരിയായിരുന്നു ഞാന്‍ നടന്നിരുന്നത്. അപ്പോള്‍ ദിലീഷേട്ടന്‍ എന്നോട് പെണ്ണുങ്ങള്‍ നടക്കുന്ന മാതിരി നടക്കൂ എന്നു പറയുമായിരുന്നു. അങ്ങനെ ദിലീഷേട്ടന്‍ പറഞ്ഞുപറഞ്ഞാണ് താന്‍ നടത്തം ശരിയാക്കിയതെന്നും ഒരു അഭിമുഖത്തില്‍ നിമിഷ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button