GeneralKollywoodNEWS

അങ്ങനെയൊന്നും രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല ; കമല്‍ ഹാസനെതിരെ രജനീകാന്ത്

സൂപ്പര്‍ താരങ്ങളായ രജനീകാന്തിന്‍റെയും, കമല്‍ ഹാസന്റെയും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ചര്‍ച്ച തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോള്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു വിമര്‍ശന പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പര്‍ താരം രജനീകാന്ത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. താരപദവിയോ, പ്രശസ്തിയോ അല്ല രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ വേണ്ടതെന്നും അതിനപ്പുറത്തും എന്തൊക്കെയോ ചില കാര്യങ്ങളുണ്ടെന്നും എന്നാല്‍ തനിക്ക് അത് അറിയില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.

ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കാതെയായിരുന്നു നടന്‍ കമല്‍ഹാസന്‍റെ മറുപടി പ്രസംഗം.

shortlink

Related Articles

Post Your Comments


Back to top button