BollywoodCinemaIndian CinemaLatest NewsMovie Gossips

ഒരു കുച്ച് കുച്ച് ഹോതാ ഹേ സെല്‍ഫി

ബോളിവുഡ് മുൻനിര സംവിധായകൻ കരൺ ജോഹറിന്‍റെ ആദ്യ ചിത്രം കുച്ച് കുച്ച് ഹോതാ ഹേ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായിരുന്നു.മൂന്ന് കൂട്ടുകാരുടെ കോളേജ് പഠനകാലവും തുടർന്നുള്ള ജീവിതവും പറഞ്ഞ ആ ചിത്രത്തിലെ രാഹുലും ടീനയും അഞ്ജലിയും ഇന്ത്യൻ സിനിമാ പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളായിരുന്നു.വർഷങ്ങൾക്കിപ്പുറം ഒരേ ഫ്രെയിമില്‍ മൂവരും ഒന്നിച്ചെത്തിയപ്പോൾ ആരാധകര്‍ ഏറെസന്തോഷത്തിലാണ്.

ഷാരൂഖും റാണി മുഖർജിയും കജോളും ഒരുമിച്ചുനിന്ന് എടുത്ത സെൽഫിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ക്കൊപ്പം മാത്രമല്ല കിങ് ഖാന്‍റെ ചിത്രം. കരീഷ്മ കപൂര്‍, ശ്രീദേവി, ആലിയ ഭട്ട് എന്നിവരും കൂടെക്കൂടി. ചിത്രം തന്‍റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഷാരൂഖ് ഇങ്ങനെ എഴുതി ‘ചില രാത്രികളില്‍ ആകാശത്തെ നക്ഷത്രങ്ങളെക്കാള്‍ തിളക്കമേറും നിങ്ങള്‍ക്കൊപ്പമുള്ള താരങ്ങള്‍ക്ക്.’

shortlink

Related Articles

Post Your Comments


Back to top button