CinemaLatest NewsMollywood

അമ്പാടി മോഹനൻ എന്ന ശക്തമായ കഥാപാത്രത്തിന് ജീവനേകി വിജയരാഘവൻ

മറ്റൊരു ശക്തമായ കഥാപാത്രമായാണ് വിജയരാഘവൻ എന്ന നടൻ രാമലീല എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.അമ്പാടി മോഹനൻ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ഈ നടന്റെ കൈകളിൽ ഭദ്രമായിരുന്നു.അവസാനം വരെ കഥ മുന്നോട്ടുകൊണ്ടുപോയ കഥാപാത്രമാണ് വിജയരാഘവന്റെ അമ്പാടി മോഹനൻ. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ എടുത്തുപറയാവുന്ന കഥാപാത്രമാണ് ഇൗ ചിത്രത്തിലേത്.

സാധാരണ ചിത്രങ്ങളുടെ സ്ക്രിപ്റ്റ് വായിക്കാറില്ലെങ്കിലും ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആയതിനാൽ താനത് മുഴുവൻ വായിക്കുകയായിരുന്നെന്നും അപ്പോൾ തന്നെ ചിത്രം പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നു മനസിലാക്കിയിരുന്നെന്നും എന്നാൽ വിചാരിച്ചതിലും വലിയ വരവേൽപാണ്‌ ചിത്രത്തിന് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.രാമലീലയിലെ അമ്പാടി മോഹനൻ തികഞ്ഞ ഒരു രാഷ്ട്രീയക്കാരനാണ്. കൃത്യതയോടെയുള്ള സംസാരവും പ്രവൃത്തികളുമായി പ്രസ്ഥാനത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മിതഭാഷിയായ കഥാപാത്രം.സച്ചി എഴുതിയ കുറിക്കു കൊള്ളുന്ന സംഭാഷങ്ങളാണ് തന്നെ ഈ കഥാപാത്രത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.പാലക്കാട് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനൊപ്പമാണ് രാമലീല കണ്ടതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button