BollywoodCinemaLatest NewsMovie GossipsNEWS

പേര് തെറ്റി വിളിച്ച മാധ്യമ പ്രവർത്തകയ്ക്ക് കിടിലൻ മറുപടിയുമായി ഷാരൂഖ്

ബോളിവുഡിന്‍റെ സ്വന്തം താരം ഷാരൂഖ് ഖാൻ റൊമാൻസും കോമഡിയും വില്ലൻ ലുക്കുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകർ ഏറെയുള്ള ഷാരൂഖിന്‍റെ ഒരു വീഡിയോ ആണിപ്പോൾ ബോളിവുഡിൽ ചർച്ചാ വിഷയം. കാര്യം എന്താണെന്നോ? ഷാരൂഖ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഒരു മാധ്യമ പ്രവത്തകയ്ക്കു സ്വന്തം നാവ് പിഴച്ചു എന്നതാണ്.

ഷാരൂഖ് എന്നു വിളിക്കുന്നതിനു പകരം ആ മാധ്യമപ്രവർത്തക സൽമാൻ എന്ന്‍  അഭിസംബോധന ചെയ്തു. ഒന്നും രണ്ടും വട്ടമല്ല അതിനുമപ്പുറം അവർ സൽമാൻ എന്നു തന്നെ വിളിച്ച് ചോദ്യം തുടർന്നു. ശേഷം തന്‍റെ അബദ്ധം മനസ്സിലാക്കിയപ്പോൾ ഷാരൂഖിനോട് ക്ഷമ ചോദിക്കുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്നു പറയുകയും ചെയ്തു.

ഷാരൂഖ് ഇതത്ര കാര്യമായി എടുത്തില്ല എന്നാൽ വിട്ടുകളഞ്ഞതുമില്ല. ആ മാധ്യമ പ്രവർത്തകയോട് പേര് ചോദിച്ചു അപ്പോൾ ലിപിക എന്നവർ പറഞ്ഞു . ദീപിക അതൊന്നും സാരമില്ല കാര്യമാക്കേണ്ട എന്നു പറഞ്ഞതിനു ശേഷം അയ്യോ ക്ഷമിക്കണം ദീപിക എന്ന് വീണ്ടും വിളിച്ച് രംഗം തമാശയാക്കി മാറ്റി.ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം എന്ന് ചിലർ വിഡിയോയ്ക്ക് താഴെ കമന്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button