CinemaComing SoonLatest NewsMollywoodMovie Gossips

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു

നടൻ ദിലീപിന്‍റെ മുടങ്ങിയ ചിത്രം കമ്മാരസംഭവത്തിന്‍റെ ചിത്രീകരണം പുനരാരംഭിച്ചു.നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന കമ്മാരസംഭവം രാമലീലയ്ക്കു ശേഷമുള്ള വിജയ ചിത്രമാകും എന്ന പ്രതീക്ഷയിലാണ് ദിലീപ് ആരാധാകർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ 20 ദിവസത്തെ ഷൂട്ടിംഗ് ബാക്കിനില്‍ക്കവേയാണ് ദിലീപ് അറസ്റ്റിലായത്.

ഗോകുലം മൂവീസാണ് സിനിമയുടെ നിര്‍മ്മാണം. രാമലീലയ്ക്കു ശേഷം വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ദിലീപ് ചിത്രം കൂടിയാണ് കമ്മാരസംഭവം. 20 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്. സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ തുടങ്ങിയ പ്രമുഖ താരങ്ങളും കമ്മാരസംഭവത്തിന്‍റെ ഭാഗമാകുന്നുണ്ട്. ദിലീപ്, സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ കോമ്പിനേഷന്‍ സീനുകളാണ് തുടര്‍ന്ന് മലപ്പുറത്ത് ചിത്രീകരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button