CinemaMovie GossipsTollywood

സൂപ്പർ സ്റ്റാറിനെപോലും മുട്ടുകുത്തിച്ച് സായി പല്ലവി

പ്രേമം സിനിമയിലെ മലർ ഇപ്പോൾ പഴയ ആളല്ല .മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സായി പല്ലവിക്ക് ആരാധകർ ഏറെയാണ്.ഒരേ ഒരു ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധേയായ സായി പല്ലവി അവിടുത്തെ സൂപ്പര്‍ താരത്തെ പോലും മറികടന്നു.

ശേഖര്‍ കാമുവല്‍ സംവിധാനം ചെയ്ത ‘ഫിദ’ എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി തെലുങ്കില്‍ മുന്‍നിര നായികയായി മാറിയത്.വരുണ്‍ തേജാണ് ഫിദയില്‍ നായകനായി എത്തിയത്.അത്രയ്ക്കൊന്നും താരമൂല്യമില്ലാത്ത വരുണും പുതുമുഖ നായികയായ സായി പല്ലവിയും ഒന്നിച്ചപ്പോള്‍ തെലുങ്കില്‍ ബോക്സോഫീസ് നിറഞ്ഞു.69.2 കോടി രൂപയാണ് ചിത്രത്തിന് കളക്ഷൻ ലഭിച്ചത്.

ഇപ്പോഴിതാ ടെലിവിഷനിലും ഫിദ മിന്നി തരംഗമാവുകയാണ്.സെപ്റ്റംബര്‍ 24 ന് സ്റ്റാര്‍ മാ ടിവിയില്‍ ഫിദ സംപ്രേക്ഷണം ചെയ്തിരുന്നു. ചാനലിന്‍റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ടിവിആറാണ് ചിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button