GeneralNEWS

ഗായികയുടെ കൊലപാതകം; കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരി

ഗായിക ഹര്‍ഷിത ദഹിയയുടെ കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ സത്യാവസ്ഥകള്‍ വിവരിച്ച് സഹോദരി ലത. തന്റെ ഭര്‍ത്തവായ ദിനേശ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് ലത പറയുന്നു. വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് ദിനേഷ് കൊലപാതകം നടത്തിയതെന്ന് ലത പോലീസിന് മൊഴി നല്‍കി.മൂന്ന്‍ വര്‍ഷത്തിനു മുന്‍പ് ഹര്‍ഷിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ദിനേശ് തടവുശിക്ഷ അനുഭവിക്കുന്നത്. ഈ സംഭവത്തിന്‍റെ ദൃക്സാക്ഷിയായിരുന്നു ഹര്‍ഷിത. ഇതിനു സാക്ഷിയായതാണ് ഹര്‍ഷിതയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് സഹോദരി വ്യക്തമാക്കി. ചൊവാഴ്ച്ചയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഹര്‍ഷിതയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. ഏഴു തവണയാണ് തൊട്ടടുത്തു നിന്ന് ഏഴ് തവണയാണ് അക്രമിസംഘം ഹഷര്‍ഷിതയ്ക്കുനേരെ നിറയൊഴിച്ചത്.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹര്‍ഷിത സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button