CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആസിഫ് അലി ചിത്രത്തില്‍ അനൂപ് മേനോനും

നടൻ ആസിഫ് അലിയും അനൂപ് മേനോനും ഒന്നിക്കുന്നു. നവാഗത സംവിധായകനായ മൃദുൽ നായര്‍ ഒരുക്കുന്ന ബി.ടെക് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. രസകരമായ ഈ കാമ്പസ് ചിത്രം പല യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിക്കുന്നത്. സിനിമ പൂർണമായും തയ്യാറാക്കുന്നത് ബംഗളൂരുവിൽ തന്നെയാണെന്ന് സംവിധായകൻ മൃദുൽ നായർ പറയുന്നു.

ഒരു നഗര അന്തരീക്ഷത്തില്‍ സിനിമ ഒരുങ്ങുന്ന ചിത്രത്തില്‍ ആസിഫ് ചെറുപ്പക്കാരന്റെ വേഷത്തിലെത്തുമ്പോൾ നടൻ അനൂപ്മേനോൻ ഒരു പിതാവിന്റെ വേഷമാണ് അവതരിപ്പിക്കുക. സമൂഹത്തിൽ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോൻ സ്‌ക്രീനിലെത്തുന്നത്. ഡിസംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ചിത്രത്തിൻറെ സംവിധായകൻ മൃദുൽ, ട്രിവാൻഡ്രം ലോഡ്ജ്, കിളി പോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button