CinemaIndian CinemaLatest NewsTollywood

തന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് നൽകാനൊരുങ്ങി പ്രഭാസ്

സംവിധായകൻ രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രമായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലി തന്റെ പ്രജകളെ സ്നേഹിച്ചിരുന്നതുപോലെ ഒട്ടും കുറയാത്ത ഒരു ബന്ധമാണ് നടൻ പ്രഭാസിന് തന്റെ ആരാധകരുമായി ഉള്ളത്.തനിക്ക് പിന്തുണയും സ്നേഹവുമായി എന്നും ഒപ്പം നിൽക്കുന്ന ആരാധകരെ ഒരിക്കലും പ്രഭാസ് നിരാശപ്പെടുത്താറില്ല.വരുന്ന ഒക്ടോബർ 23 നു തന്റെ 38 ആം ജന്മദിനം ആഘോഷിക്കുന്ന താരം അന്നേദിവസ്സം തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകാനൊരുങ്ങുകയാണെന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത.

തനിക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഒരു സമ്മാനമെന്ന രീതിയിൽ തന്റെ ആരാധകർക്ക് വേണി ഒരു നല്ല സർപ്രൈസ് ഒരുക്കുന്ന തിരക്കിലാണ് നടൻ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്.തന്റെ ആരാധകരെ ഏറ്റവും ആദരവോടെയും സ്നേഹത്തോടെയും കൈകാര്യം ചെയ്യുന്ന ഒരു നടനാണ് പ്രഭാസ്. അവസരങ്ങൾ ലഭിക്കുമ്പോഴൊക്കെ താരം അവർക്ക് വേണ്ടി തന്റെ സമയം മാറിവെയ്ക്കാറുണ്ട്.തന്റെ ചിത്രങ്ങൾക്ക് നൽകിയ വിജയത്തിന് നന്ദി പറഞ്ഞ് താരം ആരാധകർക്ക് കുറിപ്പുകൾ എഴുതിയിരുന്നു.

സമൂഹമാധ്യമത്തിലൂടെയാകും പ്രഭാസ് തന്റെ സർപ്രൈസ് പ്രേക്ഷകരെ അറിയിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.ബോളിവുഡ് നടി ശ്രദ്ധ കപൂറിനൊപ്പം സഹോ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button