CinemaGeneralMollywoodNEWS

“വാപ്പച്ചിയ്ക്ക് സിനിമ ഇല്ലാത്തപ്പോള്‍ എനിക്ക് എങ്ങനെ കിട്ടാനാണ് സിനിമ, പക്ഷെ”; ഷൈന്‍ നിഗം

മലയാള സിനിമയിലെ യുവ നിരയില്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ താരമുണ്ട്, രാജിവ് രവിയുടെയും, ഷാജി എന്‍ കരുണിന്റെയും, ദിലീഷ് പോത്തന്റെയുമൊക്കെ ക്ലാസ് ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഷൈന്‍ നിഗമെന്ന മലയാള സിനിമയിലെ പുതിയ ഫഹദ് ഫാസില്‍, . സൈറ ബാനുവിലും, പറവയിലുമൊക്കെ സ്വഭാവിക അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കയ്യിലെടുത്ത ഷൈന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നടനും മിമിക്രി താരവുമായ അബിയുടെ മകന്‍ ഷൈന്‍ നിഗത്തെ യുവ പ്രേക്ഷകര്‍ അവരുടെ നെഞ്ചിലേറ്റി കഴിഞ്ഞു.

സിനിമയില്‍ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന കലാകാരനാണ് അബി.ഷൈന്‍ നിഗം മലയാളത്തിന്റെ യുവ ഹീറോയായി ചാര്‍ജ് എടുക്കുമ്പോള്‍ തന്റെ വാപ്പച്ചിയെക്കുറിച്ച് ഷൈന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ

“വാപ്പച്ചിക്ക് അഭിമാനമുണ്ട്, വാപ്പച്ചിയെ അറിയാത്ത ആളുകള്‍ കുറവായിരിക്കും. വാപ്പച്ചിടെതായ പരിപാടിയില്‍ അടിപൊളിയാണ്. ഇപ്പോഴും സ്റ്റേജില്‍ നിന്നൊക്കെ ഒരു മണിക്കൂര്‍ മിമിക്രി പറഞ്ഞു ആളുകളെ പിടിച്ചു ഇരുത്താന്‍ പറ്റും. അതിനു വേണ്ടി വന്ന ഒരാളായിരിക്കും വാപ്പച്ചി. വാപ്പച്ചി ഇനിയും ചിലപ്പോള്‍ സിനിമകള്‍ ചെയ്തെന്നിരിക്കും, നമ്മള് കൂളായിട്ടു ജീവിക്കുന്ന ആള്‍ക്കാര്‍ ആണ്. ഇങ്ങനെയാണ് സംഭവിക്കേണ്ടത്. വാപ്പച്ചിക്ക് തന്നെ സിനിമ ഇല്ലാത്തപ്പോള്‍ എനിക്ക് എങ്ങനെ കിട്ടാനാണ് സിനിമ. പക്ഷെ രാജീവ്‌ രവിയും, സൗബിന്‍ ഷാഹിറുമൊക്കെ എനിക്ക് സിനിമ തന്നു.”

കടപ്പാട്; ഗൃഹലക്ഷ്മി 

shortlink

Related Articles

Post Your Comments


Back to top button