BollywoodLatest NewsNEWS

ഷാരൂഖിന്‍റെ പിറന്നാൾ ആഘോഷത്തിന് പങ്കെടുത്ത ആരാധകര്‍ക്ക് കിട്ടിയ പണി

ങ്ങളുടെ പ്രിയ താരങ്ങക്ക് വേണ്ടി എന്തും ചെയ്യാൻ ആരാധകർ തയ്യാറാണ്. എന്നാൽ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖിന്റെ ജന്മദിനാഘോഷത്തിന് പോയ ആരാധകര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതൊന്നുമല്ല.ആരാധകരെ അഭിവാദ്യം ചെയ്യാനായി ഷാരൂഖ് അലിബാഗ് ബംഗ്ലാവിന് മുകളിൽ വന്നപ്പോഴുണ്ടായ തിക്കിലും  തിരക്കിനുമിടയിൽ ആരാധകരുടെ ഫോണുകൾ മോഷണം പോയി.

ഫോൺ നഷ്ടമായത് കാണിച്ചു പതിമൂന്ന് പേരാണ് പോലീസിൽ പരാതി നൽികിയിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് ധാരാളംപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.

കരണ്‍ ജോഹര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ഫറ ഖാന്‍, ശ്വേത ബച്ചന്‍, സുസെയ്ന്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമുള്ള ആഘോഷവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെ കേക്ക് മുറിക്കലും കഴിഞ്ഞാണ് മകന്‍ അഭ്‌റാമിനെയും എടുത്ത് ഷാരൂഖ് ബംഗ്ലാവിന്റെ മട്ടുപ്പാവിലെത്തിയത്.ഷാരൂഖിനെ കണ്ടതോടെ പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇളകിമറിയുകയായിരുന്നു. ഇതാണ് വലിയ തിക്കിലും തിരക്കിലും കലാശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button