CinemaGeneralKollywoodMollywoodNEWS

താര ദമ്പതികളുടെ സാമീപ്യം; നന്ദി പറഞ്ഞു നിവിന്‍ പോളി

കാസര്‍ഗോഡ്‌ മഞ്ചേശ്വരത്തെ നിവിന്‍ പോളി ചിത്രത്തിന്റെ സെറ്റിലാണ് താരദമ്പതികളായ സൂര്യയും, ജ്യോതികയും കഴിഞ്ഞ ദിവസം അപ്രതീക്ഷിത അതിഥികളായത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണി’യുടെ ലൊക്കേഷനില്‍ സൂര്യയും ജ്യോതികയും വിരുന്നെത്തിയത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. സെറ്റിലുള്ള സംഘം താര ദമ്പതികളെ മാലയണിച്ചാണ് സ്വാഗതം ചെയ്തത്. കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച താരങ്ങള്‍ക്ക് നിവിന്‍ പോളി ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും നന്ദി അറിയിച്ചു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓള്‍ഡ്‌ ആര്‍ യു’വിന്‍റെ തമിഴ് പതിപ്പില്‍ ജ്യോതികയായിരുന്നു നായികയായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button