GeneralNEWSTV Shows

ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും, രാഷ്ട്രീയ നേതാവിനെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു

അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ലാല്‍ ഷോയിലെ ഒരു പ്രത്യേക സെഗ്മെന്‍റ് ആണ് ‘റാപ്പിഡ് ഫയര്‍ റൗണ്ട്’, കഴിഞ്ഞ ദിവസം പ്രോഗ്രാമിനിടെ  അവതാരക മീര നന്ദന്‍ മികച്ച ഏഴ് ചോദ്യങ്ങള്‍ മോഹന്‍ലാലിനോട് ചോദിക്കുകയുണ്ടായി, യാതൊരു മടിയുമില്ലാതെ മോഹന്‍ലാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയും നല്‍കി.

അവതാരക മീര നന്ദന്റെ ചോദ്യം ഇങ്ങനെ

“ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ആര്?”

മോഹന്‍ലാല്‍; എന്റെ സിനിമ സംവിധാനം ചെയ്ത എല്ലാവരും എന്റെ ഇഷ്ടപ്പെട്ട സംവിധായകരാണ്.

“ഏറ്റവും ഇഷ്ടപ്പെട്ട ഗാനം”

മോഹന്‍ലാല്‍ ; ഓമന തിങ്കള്‍ കിടാവോ

“കര്‍മം കൊണ്ട് മനസ്സില്‍ ഇടംപിടിച്ച രാഷ്ട്രീയ നേതാവ് ആര്”?

മോഹന്‍ലാല്‍; ഇനി ഒരാള്‍ വരാനിരിക്കുന്നുണ്ട്, അയാളെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അങ്ങനെ ഒരാള്‍ വരട്ടെ

“ഏറ്റവും സ്നേഹം തോന്നിയ കഥാപാത്രമേത്?”

മോഹന്‍ലാല്‍; എന്റെ എല്ലാ കഥപാത്രങ്ങളും എനിക്ക് ഇഷ്ടമാണ് പക്ഷെ ആ കഥപാത്രങ്ങളെ മാത്രമല്ല എനിക്കൊപ്പം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും ഞാന്‍ സ്നേഹിക്കും.

“ലോക സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?”

മോഹന്‍ലാല്‍; മണിച്ചിത്രത്താഴ്

“ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് തോന്നിയ കഥാപാത്രം”?

മോഹന്‍ലാല്‍; ഞാന്‍ അഭിനയിച്ച എല്ലാ കഥാപത്രങ്ങളും എനിക്ക് ഒരിക്കല്‍ കൂടി അഭിനയിക്കണം എന്ന് തോന്നിയിട്ടുണ്ട്.

“ചിത്രീകരണത്തിനിടെ അത്ഭുതപ്പെടുത്തിയ ഒരു അഭിനേതാവ് ഉണ്ടോ?”

മോഹന്‍ലാല്‍; എനിക്കൊപ്പം അഭിനയിച്ചവരെല്ലാം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button