CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

ആ സ്ത്രീയുടെ പ്രതികാരം തകര്‍ത്തത് തന്റെ സിനിമാ ജീവിതം ; ബാബു ആന്റണി

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുകയാണ് നടന്‍ ബാബു ആന്റണി. തൊണ്ണൂറുകളില്‍ ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ താരമായി മാറിയ ബാബു ആന്റണിയ്ക്ക് കരിയറില്‍ പരാജയമാണ് സംഭാവിച്ചത്. അതിനു പിന്നില്‍ ഒരു നടിയുടെ പ്രതികാരമാണെന്നു നടന്‍ തുറന്നു പറയുന്നു.

”ആക്ഷന്‍ ഹീറോ എന്നതില്‍ നിന്നും പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് അവര്‍ തന്നെ തള്ളിയിട്ടു. അതാരാണെന്ന് മലയാള സിനിമയെ കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയാവുന്ന എല്ലാവര്‍ക്കുമറിയാം. സിനിമയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു. അതിനുവേണ്ടി പല പ്രചാരണങ്ങളും നടന്നു. പലരും കള്ളക്കഥകള്‍ വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടമായത്”. ഒരു അഭിമുഖത്തില്‍ ബാബു ആന്റണി വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button