CinemaGeneralLatest NewsMollywoodNEWSTV ShowsWOODs

ജീവിതത്തില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതും ഒരുപാട് പേടിച്ചു പോയതുമായ സംഭവത്തെക്കുറിച്ച് നടി ചിലങ്ക

വിനയന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തുകയും ഇപ്പോള്‍ ടെലിവിഷനിലെ മിന്നും താരമായി മാറുകയും ചെയ്ത നടിയാണ് ചിലങ്ക. തന്റെ ജീവിതത്തില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതും ഒരുപാട് പേടിച്ചു പോയതുമായ സംഭവത്തെക്കുറിച്ച് ചിലങ്ക ഒരു അഭിമുഖത്തില്‍ പറയുന്നു.

”ഇരുണ്ടമനം വേണ്ടും” എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയില്‍ നടന്ന സംഭവമാണ് താരം പറഞ്ഞത്. ഈ തമിഴ് സിനിമയുടെ അവസാന രംഗങ്ങള്‍ ചിത്രീകരിച്ചത് കന്യാകുമാരിയില്‍ ആയിരുന്നു. കടത്തിരയില്‍ അകപ്പെട്ടുപോകുന്ന സീനായിരുന്നു ചിത്രീകരിച്ചത്. എന്നാല്‍ ആ ചിത്രീകരണത്തിനിടയില്‍ താന്‍ ശരിക്കും തിരമാലയ്ക്കുള്ളില്‍ അകപ്പെട്ടുപോയെന്നു താരം പറയുന്നു. മരണമാണ് മുന്നില്‍. ഒരിക്കലും ജീവിതം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് ഓടിവന്നു തന്നെ രക്ഷിക്കാന്‍ ആദ്യം ശ്രമിച്ചത് തന്റെ അച്ഛനായിരുന്നുവെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button