CinemaGeneralHollywoodLatest NewsNEWSWOODsWorld Cinemas

ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യം വെളിപ്പെടുത്തി നടി

സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു കൂടുതല്‍ വാര്‍ത്തകള്‍ വീണ്ടും പുറത്തു വരുന്നു. ഇത്തവണ പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവിന്റെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പ്രമുഖ ഹോളിവുഡ് താരം നതാലി പോര്‍ട്മാനാണ് വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. താന്‍ ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുമായിരുന്ന സാഹചര്യം ഒരിക്കല്‍ ഉണ്ടായി. സംഭവത്തെക്കുറിച്ച് നതാലി പറയുന്നതിങ്ങനെ. ”ഒരിക്കല്‍ ഒരു ചടങ്ങിന് ശേഷം ഒരു നിര്‍മ്മാതാവ് തന്റെ സ്വകാര്യ ജെറ്റില്‍ തനിക്ക് ലിഫ്റ്റ് നല്‍കി. എന്നാല്‍ അതില്‍ പ്രവേശിച്ചപ്പോഴാണ് യാത്രയ്ക്കായി താനും അയാളും മാത്രമേ ഉള്ളൂവെന്ന് മനസ്സിലായത്. പക്ഷേ തിരക്കുള്ള വിമാനത്തിലെ യാത്രയേക്കാള്‍ നല്ലതല്ലേ അതെന്ന തോന്നലാണ് ആദ്യമുണ്ടായത്. എന്നാല്‍ വിമാനത്തില്‍ കിടക്ക സജ്ജീകരിക്കപ്പെട്ടത് കണ്ടപ്പോള്‍ പന്തികേട് തോന്നി. ഡബിള്‍ ബെഡ് ആയിരുന്നു അത്. ഇദ്ദേഹം ചില കണക്കുകൂട്ടലുകളോടെയാണോ തന്നെ ഒപ്പം കൂട്ടിയതെന്ന തോന്നലുണ്ടായി.ഭയം തോന്നുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ തന്നെ താന്‍ അയാളോട് നിലപാട് വ്യക്തമാക്കി. ഈ യാത്രയും വിമാനത്തിലെ സജ്ജീകരണങ്ങളും നല്ലതായി തോന്നുന്നില്ലെന്ന് പറഞ്ഞു. അതോടെ തന്റെ വാക്കുകളെ അയാള്‍ മാനിച്ചു. താന്‍ ലൈംഗികാതിക്രമത്തിനോ ചൂഷണത്തിനോ അന്ന് ഇരയായില്ല. അതിനാല്‍ മറ്റു പലര്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവങ്ങളിലല്ല ആ യാത്ര കലാശിച്ചതെന്നും” നതാലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button