GeneralNEWS

വൈക്കം വിജയലക്ഷ്മിക്ക് ഇത് ആനന്ദ നിമിഷം; ഗാനഗന്ധര്‍വ്വന്‍ വീട്ടിലെത്തി

ഒരുപാട് ഗാനങ്ങള്‍ പാടുന്നതിനപ്പുറം ഗായിക വൈക്കം വിജയലക്ഷ്മിക്ക് വലിയ ഒരു മോഹമുണ്ടായിരുന്നു, വൈക്കം വിജയലക്ഷ്മിയുടെ ആ വലിയ ആഗ്രഹമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്, ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ് തന്‍റെ പ്രിയശിഷ്യയെ കാണാന്‍ വൈക്കം വിജയലക്ഷ്മിയുടെ വസതിയിലെത്തി. വിജയലക്ഷ്മിയുടെ വീട്ടില്‍ ആദ്യമായാണ് യേശുദാസെത്തുന്നത്. വൈക്കം വിജയലക്ഷ്മിയുടെ അച്ഛനും അമ്മയോടും ഒട്ടേറെ വിശേഷങ്ങള്‍ പങ്കുവെച്ച യേശുദാസ് വിജയലക്ഷ്മി സംഗീതപരിശീലനം ചെയ്യുന്ന ഓഡിറ്റോറിവും സന്ദര്‍ശിച്ച ശേഷമാണ് മടങ്ങിയത്. ഭാര്യ പ്രഭയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button