CinemaKollywoodNEWS

പുതുവര്‍ഷത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം കീര്‍ത്തി സുരേഷിനെ സ്വീകരിക്കുന്നതിങ്ങനെ

തെന്നിന്ത്യന്‍ സിനിമകളിലെ ഭാഗ്യ നായികയെന്ന് വിളിപ്പേരുള്ള മേനക- സുരേഷ് ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷിനു വലിയ സൗഭാഗ്യമാണ് 2018 ലെ പുതുവര്‍ഷാരംഭം സമ്മാനിക്കുന്നത്.

സൂപ്പര്‍താര ചിത്രങ്ങളിലെ സുപ്രധാന നായികയായ കീര്‍ത്തി അടുത്ത മാസം റിലീസിന് എത്തുന്ന സൂര്യ ചിത്രം താന സെര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ ആവേശത്തിലാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നായികയെന്ന നിലയില്‍ വലിയ ഇമേജ് നല്‍കാന്‍ സാധ്യതയുള്ള കഥാപാത്രമാണ് കീര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 12-നാണ് താന സെര്‍ന്ത കൂട്ടം പ്രദര്‍ശനത്തിനെത്തുന്നത്. പ്രണയത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ വിഘ്നേശ് ശിവയാണ്. സാറ്റലൈറ്റ് ഇനത്തില്‍ പതിനൊന്നു കോടിയോളവും ഡിജിറ്റല്‍ സ്ട്രീമിംഗ് ഇനത്തില്‍ ആറരക്കോടിയോളം രൂപയും സ്വന്തമാക്കി കൊണ്ടാണ് നടിപ്പിന്‍ നായകന്‍റെ പുത്തന്‍ ചിത്രം പുതുവര്‍ഷാരംഭത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button