CinemaMollywoodNEWS

ശേഖരൻകുട്ടിയുടെ ക്രിസ്മസ്; ആന അലറലോടലറലില്‍ താരമാകുന്ന കൊമ്പന്‍ ഇവനാണ്!

മലയാള സിനിമയില്‍ ആനകള്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. കൊമ്പനാനയായാലും പിടിയാനയായാലും ക്യാമറയ്ക്ക് മുന്നില്‍ അവര്‍ സ്വഭാവികത പുലര്‍ത്തുന്ന താരങ്ങളാണ്. വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന ആന അലറലോടലറലില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത് നന്തിലത്ത് അര്‍ജുന്‍ എന്ന കൊമ്പനാനയാണ്. ശേഖരന്‍ കുട്ടി എന്ന കഥാപാത്രത്തെമായാണ് ചിത്രത്തില്‍ അര്‍ജുന്‍ എന്ന കൊമ്പനെത്തുന്നത്. നന്തിലത്ത് അര്‍ജുനെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറക്കാരുടെ വിശ്വാസം. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന അലറലോടലറല്‍ ഡിസംബര്‍ 22-ന് പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button