CinemaGeneralLatest NewsMollywoodNEWSWOODs

സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടി മീനാക്ഷി എവിടെ?

തമിഴ് സിനിമയില്‍ നിന്നും മലയാളത്തിലേയ്ക്ക് എത്തിയ നടിയാണ് മീനാക്ഷി. പൃഥിരാജിനോപ്പമുള്ള വെള്ളിനക്ഷത്രം എന്ന ചിത്രമാണ് നടിയെ സുപരിചിതയാക്കിയത്. രണ്ടോ മൂന്നോ ചിത്രങ്ങള്‍ കൊണ്ടുതന്നെ തമിഴില്‍ കരിയര്‍ അവസാനിച്ചുവെന്ന് പറയാവുന്ന ഈ നടിക്ക് മലയാളത്തില്‍ ഒന്നിന് പിറകെ ഒന്നായി അവസരങ്ങള്‍ ലഭിച്ചിരുന്നു.

തമിഴില്‍ ചാര്മിളീ എന്നായിരുന്നു താരത്തിന്റെ പേര്. എന്നാല്‍ മലയാളത്തില്‍ മീനാക്ഷി എന്ന പേരാണ് നടി സ്വീകരിച്ചത്. കാക്കക്കറുമ്പനാണ് മീനാക്ഷിയുടെ ആദ്യമലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്. വെള്ളിനക്ഷത്രത്തില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മലയാളത്തിലെ തന്റെ പേരായി ഈ നടി സ്വീകരിച്ചത്. തുടര്‍ന്ന് കാക്ക കറുമ്പന്‍, യൂത്ത്‌ഫെസ്റ്റിവല്‍, ബ്ലാക്ക്, ജൂനിയര്‍, സീനിയര്‍, ഹൃദയാഗം എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. നായിക സ്ഥാനം കൂടാതെ മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ ഗാനരംഗത്തിലും മീനാക്ഷി പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ ഒരു സമയത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്ന ഈ നടി പിന്നീട് മലയാള സിനിമാലോകത്ത് നിന്നും അപ്രത്യക്ഷയായി. 2005 ന് ശേഷം മീനാക്ഷിയെ കുറിച്ച് യാതൊരു വിവരവുമില്ല.

 

shortlink

Related Articles

Post Your Comments


Back to top button