BollywoodCinema

ആമീർ ഖാന്റെ സഹായം തേടി കമൽ ഹാസന്റെ മുൻ ഭാര്യ സരിക

തനിക്കു അവകാശപ്പെട്ട ഫ്ലാറ്റ് തിരികെ ലഭിക്കാൻ നടൻ കമൽ ഹാസന്റെ മുൻ ഭാര്യ നടൻ ആമീർ ഖാനെ സമീപിച്ചു. ജുഹുവിൽ ഉള്ള സരികയുടെ അമ്മയുടെ പേരിലായിരുന്നു വസ്തു. അവരുടെ മരണശേഷംസ്വത്തുക്കളുടെയെല്ലാം അധികാരം ഡോ.വിക്രം താക്കർ എന്ന ഒരാളുടെ പേരിലേക്ക് മാറ്റിയിരുന്നു.ആ രേഖകൾ പ്രകാരം സരികക്ക് ഈ പറയപ്പെടുന്ന ഫ്ലാറ്റിൽ യാതൊരു അവകാശവും ഇല്ല. കുറെ നാളുകളായി സരിക മുംബൈയിൽ ഒരു വാടക കെട്ടിടത്തിൽ ആണ് താമസിക്കുന്നതെന്നാണ് അറിയുന്നത്. കമൽ ഹാസനുമായി പിരിഞ്ഞതിന് ശേഷം ബോളിവുഡിലേക്ക് മടങ്ങിവരാനാണ് സരിക മുംബൈയിൽ താമസം ആക്കിയത്.

shortlink

Related Articles

Post Your Comments


Back to top button