CinemaGeneralHollywoodNEWSWOODs

സഹപ്രവര്‍ത്തകന് പ്രതിഫലം കൂടുതല്‍; അവതാരക ജോലി ഉപേക്ഷിച്ചു

തൊഴില്‍ മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അസമത്വങ്ങള്‍ വീണ്ടും ചര്‍ച്ച ആകുന്നു. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകന് തന്നേക്കാളും പ്രതിഫലം കൂടുതലാണെന്നറിഞ്ഞ അവതാരക തന്റെ സ്വപ്ന ജോലി രാജി വെച്ചു. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ ഇ ന്യൂസ് ടിവിയിലെ അവതാരകയായിരുന്നു സാട്‍ലര്‍. എന്നാല്‍ ജീവതത്തിലെ എല്ലാകാര്യങ്ങളും മാറ്റി വച്ച് ജോലി ചെയ്തിരുന്ന തനിക്ക് സഹപ്രവര്‍ത്തകനെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് തിരിച്ചറിഞ്ഞ സാട്‍ലര്‍ ചൊവ്വാഴ്ച്ച രാജി വച്ചു.

ഒന്നിച്ച് ഒരേ വര്‍ഷം ജോലിക്ക് കയറിയവരാണ് സാട്‍ലറും ജാസണ്‍ കെന്നഡിയും. സമാന ജോലികളാണ് ഇരുവരും ചെയ്യുന്നത്. എന്നിട്ടും രണ്ടു പേര്‍ക്കും രണ്ടു തരം ശമ്പളം. വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും കമ്പിനി അധിക്ഷേപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും സാട്‍ലര്‍ പ്രതികരിച്ചു. സാടലറിന്‍റെ കോണ്‍ട്രാക്റ്റ് കാലാവധി കഴിയാറായിരുന്നു. ഇ ടി വി ഇത് പുതുക്കാന്‍ തുടുങ്ങുന്നതിനിടെയാണ് സാട്‍ലര്‍ രാജി വെച്ചത്.

shortlink

Related Articles

Post Your Comments


Back to top button