CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നിങ്ങള്‍ അറിഞ്ഞോ പൂമരം റിലീസ് ചെയ്തു; റിവ്യു കലക്കിയെന്ന് കാളിദാസൻ

 

ജയറാമിന്റെ മകന്‍ കാളിദാസ് നായകനായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. ചിത്രത്തിന്‍റെ ആദ്യ ഗാനം ഇറങ്ങിയിട്ട് ഒരു വര്ഷം പൂര്‍ത്തിയായി. ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് നീണ്ടു പോകുന്നതിനാല്‍ ധാരാളം ട്രോലുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ചാനല്‍ ഷോയില്‍ പൂമരം ക്രിസ്മസ് റിലീസ് ആയി തിയറ്ററില്‍ എത്തുമെന്ന് ജയറാം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മുതല്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ചിത്രങ്ങള്‍ എത്തി. എന്നാല്‍ പൂമരത്തിറെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് ട്രോളന്മാര്‍ ഒരുക്കിയ പണിയാണ് പൂമരം റിലീസ് ചെയ്തു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയത്. നിരവധി റിവ്യൂകളും അവര്‍ പങ്കുവച്ചു.

റിവ്യൂ കലക്കി എന്നു  കാളിദാസ് പറയുന്നു. ‘ക്ലാസ്സ്മേറ്റ്സിനും ബോഡി ഗാർഡിനും ശേഷം ഇത്രക്ക് അടിപൊളി ക്യാംപസ് മൂവി എനിക്ക് കാണാനേ പറ്റിയിട്ടില്ല. .അടുത്ത സൂപ്പർസ്റ്റാർ എന്ന ചോദ്യത്തിന് ഇനി ഒറ്റ ഉത്തരമേ ഉളളൂ…കാളിദാസ് ജയറാം’…ഇങ്ങനെ രസകരമായ ഒരുപാട് കുറിപ്പുകളും ട്രോൾ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി.

shortlink

Related Articles

Post Your Comments


Back to top button