CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിയെ കളിയാക്കി ആൾക്ക് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് തിയറ്ററിലെത്തി. ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ നടൻ ഉണ്ണി മുകുന്ദൻ ‘ മമ്മൂക്ക ഈസ് ഓൺ ഫയർ’ എന്ന് പറഞ്ഞിരുന്നു. ചിത്രം തിയറ്റര്‍ എത്തി നിരൂപണങ്ങള്‍ വന് തുടങ്ങിയപ്പോള്‍ അത് അക്ഷരംപ്രതി ശരിയായില്ലേ എന്നു ചോദിച്ചു വീണ്ടും എത്തുകയാണ് ഉണ്ണി മുകുന്ദന്‍. അന്ന് മമ്മൂക്ക ഈസ് ഓൺ ഫയർ എന്ന ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഫെയ്​സ്ബുക്കിൽ വലിയ ചര്‍ച്ചയായി. കൂടാതെ ആ പോസ്റ്റിനു താഴെ നിരവധി കളിയാക്കല്‍ കമന്റുകള്‍ വന്നിരുന്നു. അങ്ങനെ മമ്മൂട്ടിയെ കളിയാക്കി ആൾക്കുള്ള മറുപടിയുമായാണ് ഉണ്ണി മുകുന്ദന്റെ രണ്ടാം വരവ്.

മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങള്‍ തിയ്യേറ്ററുകളില്‍ വിസിലടികളും മെഗാസ്റ്റാര്‍ എന്ന ആര്‍പ്പുവിളികളും കൊണ്ട് നിറയ്ക്കുമെന്നാണ് അന്ന് ഉണ്ണി മുകുന്ദൻ ഫെയ്​സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിയുടെ ആക്ഷനെ ജാക്കി ചാന്റെ ആക്ഷനുമായി താരതമ്യപ്പെടുത്തിയ വാക്കുകള്‍ മുന്‍പ് ആര്യയില്‍ നിന്നും കേട്ടതാണെന്നും മമ്മൂക്കയ്ക്ക് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതില്‍ പരിമിതികളുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നുമായിരുന്നു ആരാധകന്‍ കമന്റിട്ടത്.

ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

എന്റെ പേര് ഉണ്ണി മുകുന്ദന്‍. ഡിസംബര്‍ 21 ന് സിനിമ കണ്ട ശേഷം നിങ്ങള്‍ ഇതിന് മറുപടി തരണം. മമ്മൂക്ക തിയ്യേറ്ററുകളില്‍ ആവേശമുയര്‍ത്തുമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. ഞാന്‍ കാത്തിരിക്കുന്നു. ഡിസംബര്‍ 21 നായും നിങ്ങളുടെ മറുപടിക്കായും. എല്ലാ ആശംസകളും എന്നായിരുന്നു അന്നത്തെ ഉണ്ണിയുടെ മറുപടി.

ചിത്രം പുറത്തിറങ്ങിയപ്പോൾ ആ പഴയ ആരാധകന് വീണ്ടും മറുപടി കൊടുത്തിരിക്കുകയാണ് ഉണ്ണി. ‘ഇന്ന് ഡിസംബര്‍ 21… ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ‘മമ്മുക്ക ഈസ് ഓണ്‍ ഫയര്‍’ എന്ന് പറഞ്ഞിരുന്നു. പടം റിലീസ് ആയി… ഒരു ഫോട്ടോ താഴെ ഇട്ടിട്ടുണ്ട്. തിയേറ്ററില്‍ തന്നെ പോയി കാണണം. ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു. നന്ദി… നമസ്‌ക്കാരം’- ഇതാണ് പോസ്റ്റ്.

ഗൂഗിളില്‍ മമ്മൂട്ടിയുടെ പ്രായം അറുപത്തിയാറാണെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ യാതൊരുവിധ അടയാളവും സ്‌ക്രീനില്‍ കാണാനില്ലെന്നും ഫിറ്റും ചെറുപ്പവുമായ മമ്മൂട്ടിയെയാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയഞ്ഞതെന്നുമുള്ള വാര്‍ത്തയ്ക്കൊപ്പമാണ് ഉണ്ണി ഈ പോസ്റ്റിട്ടത്.

shortlink

Related Articles

Post Your Comments


Back to top button