CinemaGeneralIndian CinemaKollywoodNEWSWOODs

നിങ്ങള്‍ക്ക് ഹോട്ട് തലക്കെട്ടാണോ വേണ്ടത്? വിശാലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാമന്തയുടെ മറുപടി

നാഗ ചൈതന്യയുമായുള്ള വിവാഹ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് സമാന്ത. താരത്തിന്റെ പുതിയ തമിഴ് ചിത്രമാണ് ഇരുമ്പു തിരൈ. വിശാലാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടയില്‍ സംസാരിച്ച സാമന്ത വിജയ്, സൂര്യ തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ സര്‍, സര്‍ എന്നുവിളിച്ച് ബഹുമാനത്തോടെയാണ് നിന്നിരുന്നതെന്നും വിശാലിനൊപ്പം അഭിനയിക്കുമ്പോള്‍ അത്തരം അനുഭവമല്ല ഉള്ളതെന്നും പറഞ്ഞു.

സൂര്യ, വിജയ് നടന്മാരേക്കാള്‍ എത്രത്തോളം മികച്ചതാണ് വിശാല്‍ എന്ന ചോദ്യത്തിന് സമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ”നിങ്ങള്‍ ചൂടായ തലക്കെട്ടിന് നടക്കുകയാണെങ്കില്‍ നമുക്ക് പിന്നീട് വേറൊരു മീറ്റിങ് വെച്ച് സംസാരിക്കാം. ഈ ചോദ്യത്തിന് ഞാന്‍ പറയുന്ന മറുപടി നോ കമന്റ്‌സ് എന്നായിരിക്കുന്നു”. സമന്ത ചിരിച്ചുകൊണ്ട് പറഞ്ഞു. സമന്തയുടെ മറുപടി കേട്ട് വിശാലും ചിരിച്ചു.

shortlink

Related Articles

Post Your Comments


Back to top button