Latest NewsMollywood

കക്ഷി അമ്മിണിപ്പിള്ളയിൽ വക്കീൽ വേഷത്തിൽ ആസിഫ് അലി

മലയാളത്തിലെ യുവതാരം ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്കക്ഷി അമ്മിണിപ്പിള്ള’. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് അശ്വതി മനോഹരന്‍ നായികയായി അരങ്ങേറിയത്. അങ്കമാലി ഡയറീസിലും ഒരു ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്.
സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button