CinemaMollywoodNEWS

ഇന്നലെ ഉറങ്ങിയിട്ടില്ല, ഭക്ഷണം കഴിച്ചിട്ടില്ല: ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ട ബാബു ആന്റണി അത് ഉപേക്ഷിച്ചതിനു പിന്നില്‍

ഒരുകാലത്ത് മലയാള സിനിമയിലെ ഇടി പടങ്ങളില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച നായക നടനായിരുന്നു ബാബു ആന്റണി. ബാബു ആന്റണിയെ നായകനാക്കി മോളിവുഡില്‍ നിരവധി ഹിറ്റുകളാണ് അണിയറ പ്രവര്‍ത്തകര്‍ നെയ്തെടുത്തത്. പിന്നീടു മലയാള സിനിമയില്‍ നിന്ന് അകന്നു പോയെങ്കിലും അന്യഭാഷാ സിനിമകളില്‍ ബാബു ആന്റണി സജീവമായിരുന്നു.

തുടരെ തുടരെ മലയാളത്തില്‍ ഹിറ്റുകള്‍ ഉണ്ടാക്കിയ ബാബു ആന്റണി സൂപ്പര്‍ താരങ്ങള്‍പ്പോലും ഭയക്കുന്ന തരത്തിലെ നായക നടനായി വളര്‍ന്നു വരികയായിരുന്നു. ഒരേ ഫോര്‍മാറ്റിലുള്ള ബാബു ആന്റണി സിനിമകള്‍ക്ക് കയ്യടിച്ച ആരാധകരും നിരവധിയാണ്. 

മലയാളത്തില്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന ബാബു ആന്റണി ഹോംലീ മീല്‍സ് എന്ന സിനിമയില്‍ ബാബു ആന്റണി എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു . ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വന്‍ പ്രതിഫലം ആവശ്യപ്പെട്ട ബാബു ആന്റണിയെ അണിയറ പ്രവര്‍ത്തകര്‍ വൈകാരികമായാണ് കീഴ്പ്പെടുത്തിയത്. ഹോംലീ മീല്‍സ് എന്ന സിനിമയുടെ തിരക്കഥയില്‍ അത്രത്തോളം അത്യന്താപേക്ഷിതമായിരുന്നു ബാബു ആന്റണി എന്ന നടന്‍. അത് കൊണ്ട് ഉയര്‍ന്ന പ്രതിഫലം ചോദിച്ച ബാബു ആന്റണിയെ സംവിധായകന്‍ അനൂപ്‌ കണ്ണന്‍ നേരിട്ട് വീട്ടിലെത്തി കാര്യം ധരിപ്പിക്കുകയായിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ കുറച്ചു മയം വരുത്തണമെന്നും ഹോംലീ മീല്‍സ് ചെയ്യുന്ന ടീമിന് താങ്ങാന്‍ കഴിയുന്ന ഒരു പ്രതിഫലമല്ല താങ്കള്‍ ആവശ്യപ്പെട്ടതെന്നും പറഞ്ഞ സംവിധായകന്‍ ഹോംലീ മീല്‍സ് ടീമിന്റെ വിഷമ കഥ കൂടി വിവരിച്ചു, ഇന്നലെ ഞങ്ങളുടെ വീട്ടില്‍ ആരും ഉറങ്ങിയിട്ടില്ലെന്നും ഭക്ഷണം കഴിച്ചിട്ടില്ലെന്നുമായിരുന്നു സംവിധായകന്റെ മറുപടി ഇത് കേട്ടതും പൊട്ടിച്ചിരിച്ച ബാബു ആന്റണി ഇത് പറയാന്‍ ഇത്രയും മുഖവരുവയുടെ ആവശ്യം ഇല്ലായിരുന്നുവെന്നു അവരോടു വ്യക്തമാക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button