GeneralLatest NewsMollywood

കുഞ്ചാക്കോ ബോബന്റെ നായികയാക്കിയപ്പോള്‍ പലരും വിമര്‍ശിച്ചു

മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിലൂടെ സംവിധായികയായ നടിയും അവതാരകയുമായ സൗമ്യ സദാനന്ദന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ നിമിഷ സജയനെ തീരുമാനിച്ചപ്പോള്‍ ചില ഫാന്‍സ് അസോസിയേഷൻകാരും പ്രേക്ഷകരില്‍ ചിലരും അതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നുവെന്നു തുറന്നു പറയുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ് എന്നും നിമിഷയെ അഭിനന്ദിച്ചിട്ട ഫെയ്​സ്ബുക്ക് പോസ്റ്റില്‍ സൗമ്യ കുറിച്ചു.

” നിമ്മി അന്നെന്നെ വിളിച്ച ദിവസം ഇന്നുമോര്‍ക്കുന്നു. കരച്ചിലോടെയാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്നെയും തോല്‍പ്പിച്ചു. കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷയെ കാസ്റ്റ് ചെയ്തപ്പോള്‍ ചില ഫാന്‍സ് അസോസിയേഷനുകളും പ്രേക്ഷകരില്‍ ചിലരും പരിഹാസമുയര്‍ത്തി. സൗന്ദര്യത്തിന്റെ പേരിലായിരുന്നു വിമര്‍ശനങ്ങള്‍. ഈ കൊച്ചു പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയായിരുന്നു അതെല്ലാം. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ജീവിതം പറഞ്ഞാണ് ഞാനവളെ ആശ്വസിപ്പിച്ചത്. ” സൗമ്യ കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button