Latest NewsMollywood

ഒരു അഡാറ് ലവിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു

വമ്പൻ പ്രതീക്ഷയോടെ തീയേറ്ററുകളിലെത്തിയ ‘ഒരു അഡാറ് ലവ്’ ചിത്രത്തിൻ്റെ ചിത്രീകരണം സജീവമാകുന്നതിന് മുൻപേ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ബോക്സോഫീസ് വിജയം സ്വന്തമാക്കാൻ ചിത്രത്തിനായിരുന്നില്ല. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.”ഉന്നാലെ പോനാലെ” എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തി.

നൂറിന്‍ ഷെറീഫ് , പ്രിയ പ്രകാശ് വാര്യര്‍ , വൈശാഖ് പവനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . വിനീത് ശ്രീനിവാസന്‍ , ഷാന്‍ റഹ്മാന്‍ , സത്യജിത്ത് , നീതു നടുവതേറ്റ് എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒമര്‍ ലുലുവും, സംഭാഷണം സാരംഗ് ജയപ്രകാശും , ലിജോ പനാടനും , സംഗീതം ഷാന്‍ റഹ്മാനും ആണ്.

shortlink

Related Articles

Post Your Comments


Back to top button