GeneralTV Shows

പരിപാടിയില്‍ നിന്നും നീക്കം ചെയ്തത് എന്തു കൊണ്ടാണെന്ന് അറിയില്ല; ആര്യ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷ് അവതാരകനായി എത്തുന്ന ഷോയുടെ സീസണ്‍ 2 ആരംഭിച്ചപ്പോള്‍ പിഷാരടി-ആര്യ കൂട്ടുകെട്ട ഇല്ലെന്നറിഞ്ഞ ആരാധകര്‍ നിരാശയിലാണ്. അതോടെ സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. കൂടാതെ സേവ് പിഷാരടി ആന്റ് ആര്യ ക്യാമ്പയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു. പരിപാടി കാണുന്നില്ലെന്നും ബോറടി ബംഗ്ലാവായി മാറിയിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ഷോയില്‍ ഇല്ലാത്തതെന്ന് തുറന്നു പറയുകയാണ് നടി ആര്യ.

സീസണ്‍ 2 വരുന്നതിനെ കുറിച്ച് പ്രമോ കണ്ടപ്പോഴാണ് മനസ്സിലായതെന്നും തന്നെ പരിപാടിയില്‍ നി്ന്ന് നീക്കം ചെയ്തത് എന്തു കൊണ്ടാണെന്ന് മനസ്സിലായില്ലെന്നും ആര്യ പറയുന്നു. പരിപാടിയില്‍ ആരൊക്കെ വേണമെന്നുള്ളത് ചാനലിന്റെ തീരുമാനമാണ്. വ്യക്തിപരമായ തീരുമാനമല്ല, ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നത് ചാനലാണെന്നും താരം വ്യക്തമാക്കി. ബഡായി ബംഗ്ലാവില്‍ നിന്നും വിളിച്ചാല്‍ താനോടി പോവുമെന്നും താരം പറയുന്നു, തന്നെ ഇന്നത്തെ ആര്യയാക്കിയത് ബഡായി ബംഗ്ലാവാണെന്നും തറവാട്ടിലേക്ക് തിരിച്ചു പോവുന്ന സുഖമാണ് അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് ബഡായി ബംഗ്ലാവില്‍ ആര്യയ്ക്കും പിഷാരടിയ്ക്കും പകരമായി എത്തുന്നത്. ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന മനോജും അമ്മായിയും സീസന്‍ 2 വിലും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button