GeneralLatest NewsMollywood

വെള്ളിത്തിരയില്‍ അരങ്ങേറാനൊരുങ്ങി താര സഹോദരന്‍

വെള്ളിത്തിരയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ഒരുങ്ങി നസ്രിയയുടെ സഹോദരന്‍. ഗപ്പി എന്ന ചിത്രത്തിന് ശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിലൂടെ നസ്രിയയുടെ സഹോദരന്‍ നവീന്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. കൈയ്യില്‍ പൂക്കളുമായി നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന സൗബിന്റെ ചിത്രത്തോടെ എത്തിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

‘എന്റെ സഹോദരങ്ങളായ സൗബിനും, ജോണിനും, നവീനും എല്ലാ ആശംസകളും.’-ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ച് ഫഹദ് കുറിച്ചു.

പുതുമുഖം തന്‍വി റാമാണ് നായിക. ഇ4 എന്റര്‍ടൈന്‍മന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴില്‍ മുകേഷ് മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button