BollywoodGeneral

വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്; നടിയ്ക്കെതിരെ സല്‍മാന്‍

നടി പ്രിയങ്ക ചോപ്രയേ പരിഹസിച്ചു ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. താരത്തിന്റെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള സല്‍മാന്റെ പരാമര്‍ശം വിവാദത്തില്‍ ആയിരിക്കുകയാണ്.

പ്രിയങ്കയുടെ ബബിള്‍ ആപ്പിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്’ എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി. താരം നിര്‍മ്മിക്കുന്ന പുതിയ ചിത്രം നോട്ട്ബുക്കിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ഈ പരാമര്‍ശം.

പ്രിയങ്ക ഒരു സ്ത്രീയായതുകൊണ്ടാണ് ഇത്തരത്തില്‍ സല്‍മാന്‍ സംസാരിച്ചതെന്നും ഒരു പുരുഷനാണ് സമാനമായ ഒരു ആപ്പ് തുടങ്ങിയിരുന്നെങ്കില്‍ താരം ഇങ്ങനെ പ്രതികരിക്കുമായിരുന്നില്ലെന്നും ചൂണ്ടിക്കാടി നിരവധി വിമര്‍ശനഗല്‍ ഉയരുകയാണ്. എന്നാല്‍ സല്‍മാന്‍ നായകനായ ഭാരത് എന്ന ചിത്രത്തില്‍ നിന്ന് പ്രിയങ്ക അവസാന നിമിഷം പിന്‍മാറിയതാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button