BollywoodLatest News

അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു; നടിയുടെ വെളിപ്പെടുത്തല്‍

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തല്‍ നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താര റാണി കങ്കണ റണാവത്.

സിനിമയിലെ തുടക്ക കാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്ന് കങ്കണ തുറന്നു പറയുന്നു. ” അന്ന് ഐ ലവ് യു ബോസ് എന്നൊരു സിനിമയില്‍ പഹലജ് നിഹലാലി ഒരു വേഷം ഓഫർ ചെയ്തു. അതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ എനിക്കൊരു സാറ്റിന്റെ വസ്ത്രം തന്നു. അടിവസ്ത്രമൊന്നും ഉണ്ടായിരുന്നില്ല. ആ സാറ്റിന്‍ വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍ നിന്ന് പുറത്തേയ്ക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, എനിക്കൊരു ടേപ്പെങ്കിലും തരേണ്ടതായിരുന്നു”. കൂടാതെ മധ്യവയസ്‌ക്കനായ ബോസിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഒരുതരം സോഫറ്റ് പോണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാനും അദ്ദേഹം ഒഫര്‍ നല്‍കിയിരുന്നുവെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button