BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ വിജയിക്കും: കങ്കണ റണാവത്

പൂർണ്ണ പിന്തുണ നൽകുന്നുവെന്നും കങ്കണ

ഇസ്രായേലിനെ ഇന്ത്യ പിന്തുണയ്ക്കുമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോണുമായി സംസാരിക്കവെയാണ് കങ്കണയുടെ പരാമർശം. ഇന്ത്യയും തീവ്ര ഇസ്ലാമിക ഭീകരതയാൽ കഷ്ടപ്പെടുന്നുണ്ടെന്നും നടി വ്യക്തമാക്കി. ഇന്ത്യയും ഇസ്രായേലും ഇന്ന് ഭീകരതയ്‌ക്കെതിരെ പോരാടുകയാണെന്ന കുറിപ്പിനൊപ്പം കൂടിക്കാഴ്ചയുടെ ചിത്രങ്ങളും നടി കങ്കണ പങ്കുവച്ചു.

രാവണദഹന ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയപ്പോൾ, ഹമാസിനെപ്പോലുള്ള തീവ്രവാദികൾക്കെതിരെ പോരാടുന്നവരെയും കാണാൻ തീരുമാനിച്ചെന്നും ഇസ്രായേൽ എംബസി സന്ദർശിച്ചെന്നും കങ്കണ കുറിച്ചു. രാജ്യം ഇസ്രായേലിനെ പിന്തുണയ്ക്കും. നിരവധി ഹിന്ദു വംശഹത്യകൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

ബോളിവുഡ് താരം അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിലും എഴുതാറുണ്ട്. ചെറിയ കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ രീതികളെക്കുറിച്ചും കങ്കണ വിമർശിച്ചു. തന്റെ പുറത്തിറങ്ങാനിരിക്കുന്ന തേജസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചുവെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. തേജസിൽ കങ്കണ തീവ്രവാദത്തിനെതിരെ പോരാടുന്ന എയർഫോഴ്സ് പൈലറ്റിന്റെ വേഷമാണ് അഭിനയിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button