BollywoodCinemaGeneralLatest NewsNEWSWOODs

തേജസ് കാണാൻ ആളില്ല, ജനങ്ങൾ തിയേറ്ററിലേക്ക് എത്തണം: പരിഹസിച്ച് പ്രകാശ്

ഒരു നിമിഷം കാത്തിരിക്കൂ, സമയം എടുക്കുമെന്ന് പ്രകാശ് രാജ്

തന്റെ ഏറ്റവും പുതിയ ചിത്രമായ തേജസ് കാണാൻ പ്രേക്ഷകരെ ക്ഷണിച്ചതിന് കങ്കണയെ പരിഹസിച്ച് നടൻ പ്രകാശ് രാജ് രം​ഗത്തെത്തി. രൂക്ഷമായ പരിഹാസമാണ് നടൻ താരത്തിന് നേരെ ഉയർത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അടുത്തിടെ സ്വാതന്ത്ര്യം ലഭിച്ചത് 2014-ലാണ്. ഒരു നിമിഷം കാത്തിരിക്കൂ. സമയം എടുക്കുമെന്ന് പ്രകാശ് രാജ് കുറിച്ചു.

ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് നടിക്കെതിരെ ഉപയോഗിച്ചത്.
ഒക്ടോബർ 27ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിൽ പരാജയപ്പെടുമെന്ന നില വന്നപ്പോൾ കുടുംബത്തോടൊപ്പം സിനിമ കാണണമെന്ന അഭ്യർത്ഥനയുമായി കങ്കണ രംഗത്തെത്തുകയായിരുന്നു.

പ്രേക്ഷകരോട് കുടുംബസമേതം തിയേറ്ററിൽ വന്ന് സിനിമ ആസ്വദിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നുവെന്നാണ്കങ്കണ പറഞ്ഞത്. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിച്ച തേജസ് ഒക്ടോബർ 27 ന് തിയേറ്ററുകളിൽ എത്തി. തേജസ് ഗിൽ എന്ന യുദ്ധവിമാന പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button