CinemaMollywoodNEWS

എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകും: സൗബിനെ മെന്‍ഷന്‍ ചെയ്തു ദുല്‍ഖര്‍

എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകും

മോഹന്‍ലാലിനും, മമ്മൂട്ടിക്കും പുറമേ ദുല്‍ഖര്‍ സല്‍മാനും പൊട്ടിച്ചിരിയുടെ മാസ് എന്ട്രിയുമായി  രംഗപ്രവേശം ചെയ്യുകയാണ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന  ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്

വിക്കി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറിന്റെ ചിത്രത്തിലെ ലുക്ക് പങ്കുവച്ചു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞതിങ്ങനെ

“എവിടെ പെണ്‍കുട്ടികളുണ്ടോ അവിടെ ഒരു വിക്കിയുണ്ടാകും”-തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ സൗബിന്‍റെ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കിയത്.

നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത യമണ്ടന്‍ പ്രേമകഥ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ്, ബിബിന്‍  ജോര്‍ജ്ജ്-വിഷ്ണു   ഉണ്ണികൃഷ്ണന്‍ ടീമിന്‍റെതാണ്   തിരക്കഥ.

shortlink

Related Articles

Post Your Comments


Back to top button