Latest NewsMollywood

രവി പൂജാരിയില്‍ നിന്നും രക്ഷപ്പെടാന്‍ നടി ലീനയുടെ വ്യാജ തന്ത്രങ്ങള്‍; ശബ്ദരേഖ പുറത്ത് !!

25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ‌ലീന മൊബൈല്‍ ഫോൺ നമ്പർ മാറ്റി

സിനിമാ മേഖലയും അധോലോകവുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചയായ വിഷയമാണ് കൊച്ചിയിലെ ബ്യൂട്ടി പാർലറില്‍ നടന്ന വെടിവയ്പ്പ്. പാര്‍ലറുടമ നടി ലീന മരിയ പോള്‍ ആയിരുന്നു. അധോലോക കുറ്റവാളി രവി പൂജാരിയായിരുന്നു നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ പൂജാരിയിൽ നിന്ന് രക്ഷപെടാൻ നടി ലീന മരിയ പോൾ പലവട്ടം ഒളിച്ചുകളിച്ചതിന് തെളിവ് പുറത്ത്. മൊബൈൽ ഫോൺ നമ്പര്‍ മാറ്റിയപ്പോൾ സ്ഥാപനത്തിന്റെ ഫോൺ നമ്പറുകളിലേക്ക് ഭീഷണി വിളിയെത്തി. ഇതോടെ ഓഫീസ് ജീവനക്കാരിയെന്ന മട്ടിൽ സംസാരിച്ചും ഒഴിഞ്ഞു മാറിയപ്പോഴാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെടിവയ്പ് നടത്തിയത്. പൂജാരിയുടെ ഫോൺകോൾ ശബ്ദരേഖ ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടു.

നവംബർ ആദ്യവാരം മുതൽ ഡിസംബർ അവസാനം വരെ ലീന മരിയ പോളിനെ തേടി രവി പൂജാരിയുടെ വിളികൾ എത്തിക്കൊണ്ടിരുന്നു. 25 കോടി രൂപയെന്ന ആവശ്യം കടുപ്പിച്ചതോടെ ‌ലീന മൊബൈല്‍ ഫോൺ നമ്പർ മാറ്റി. അതോടെ നെയിൽ ആർടിസ്ട്രിയെന്ന പാർലറിലെ ഫോൺ നമ്പറിലേക്ക് ലീനയെ തേടി വിളിയെത്തി. അപ്പോള്‍ താന്‍ ലീനയുടെ മേനേജര്‍ അഞ്ജലിയാണെന്ന് പറഞ്ഞു പൂജാരിയെ പറ്റിക്കാന്‍ ശ്രമം നടി നടത്തിയിരുന്നു. അതിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നിരിക്കുന്നത്

ഡിസംബർ 15നാണ് പൂജാരിയുടെ ആളുകള്‍ പാര്‍ലറിനു നേരെ ആക്രമണം നടത്തിയത്. വെടിയുതിർത്തവർ മടങ്ങുമ്പോൾ പൂജാരിയുടെ പേരെഴുതിയ തുണ്ടുകടലാസ് അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചതാണ് പ്രധാന സൂചനയായത്.

shortlink

Related Articles

Post Your Comments


Back to top button