BollywoodCinemaGeneralLatest NewsNEWS

തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചു: നടി ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പണം തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരിൽ നിന്ന് പണം തട്ടിയെന്ന കേസിൽ ആരോപണം നേരിടുന്ന സുകേഷ് ചന്ദ്രശേഖറിനെ സഹായിച്ചതിനാണ് നടി ലീന മരിയ പോൾ അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആണ് ലീനയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചു എന്ന ആരോപണം നേരിടുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയാണ് ലീന മരിയ പോൾ.

ബോളിവുഡ് ചിത്രമായ മദ്രാസ് കഫെ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന മരിയ പോളിനെ നേരത്തെ പലതവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ സുകേഷ് ചന്ദ്രശേഖറിന്റെ പണംതട്ടൽ റാക്കറ്റിൽ ലീനയ്ക്കും പങ്കുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ ലഭിച്ചു. ഇതേത്തുടർന്നാണ് അറസ്റ്റ്.

Also Read:പള്ളിയോടത്തില്‍ ഷൂസിട്ട് കയറി, തുഴച്ചില്‍കാര്‍ പോലും കയറുന്നത് നോമ്പെടുത്ത്‌ ചെരുപ്പിടാതെ: നിമിഷയ്‌ക്കെതിരെ വിമർശനം

ലീന മരിയ പോൾ നിരവധി ബിസിനസുകാരെയും അവരുടെ കുടുംബാംഗങ്ങളെയും കബളിപ്പിച്ചതായി ആരോപണമുണ്ട്. അടുത്തിടെ ചെന്നൈയിലെ സുകേഷ് ചന്ദ്രശേഖറിന്റെ ബംഗ്ലാവിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ പ്രമുഖ ബ്രാൻഡുകളുടെ കോടിക്കണക്കിന് രൂപ വില വരുന്ന 16 ആഡംബര കാറുകളും വസ്ത്രങ്ങളും ഫാഷൻ ഉത്പന്നങ്ങളും കണ്ടെത്തി. ആഡംബര ജീവിതം നയിക്കാൻ സുകേഷ് ചന്ദ്രശേഖറിന്റെ അനധികൃത സമ്പാദ്യമാണ് ലീന ഉപയോഗിക്കുന്നതെന്നും ഇഡി കണ്ടെത്തി.

shortlink

Related Articles

Post Your Comments


Back to top button