GeneralKollywoodLatest News

നടനെ അപമാനിച്ചു; നടി അമല പോളിനെതിരെ വിമര്‍ശനം

തെലുങ്ക് നടന്‍ സായി ശ്രീനിവാസിന്റെ അഭിനയത്തെ കുറ്റം പറയാന്‍ അമല പോള്‍ ആരാണെന്നാണ് ട്രോളന്മാരുടെ ചോദ്യം.

തെന്നിന്ത്യന്‍ താര സുന്ദരി അമല പോളിനെതിരെ വിമര്‍ശനം ശക്തമാകുന്നു. നടന്റെ അഭിനയത്തെ കുറിച്ച്‌ മോശമായ പരമാര്‍ശം നടത്തിയതിന്റെ പേരിലാണ് ആരാധകരുടെ വിമര്‍ശനത്തിനു നടി ഇരയായിരിക്കുന്നത്. തെലുങ്ക് നടന്‍ സായി ശ്രീനിവാസിന്റെ അഭിനയത്തെ കുറ്റം പറയാന്‍ അമല പോള്‍ ആരാണെന്നാണ് ട്രോളന്മാരുടെ ചോദ്യം.

രാക്ഷസുടു എന്ന ചിത്രത്തിലെ സായി ശ്രീനിവാസിന്റെ അഭിനയത്തെയാണ്‌ അമല വിമര്‍ശിച്ചത്. തമിഴില്‍ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസന്‍ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് രാക്ഷസുടു. സായി ശ്രീനിവാസിന്റെ അഭിനയം വിഷ്ണുവിന്റെ അത്രയും പോരെന്നാണത്രെ അമല പറഞ്ഞത്.

അമല സായി ശ്രീനിവാസിനെ അപമാനിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് തെലുങ്കരും തമിഴരും താരത്തെ വിമര്‍ശിക്കുന്നത്. എന്നാല്‍ തന്റെ സിനിമയുടെ റീമേക്കിനെ വിലയിരുത്താനുള്ള സ്വാതന്ത്രം അമല പോളിന് ഇല്ലെയെന്നു ചോദിച്ച് കൊണ്ട് നടിയുടെ ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button