BollywoodLatest News

പ്രിയങ്കയുടെ സഹോദരന്റെ വിവാഹം മുടങ്ങി; കാരണം ഇതാണ്

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥിന്റെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇഷിത നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. സിദ്ധാര്‍ഥും ഇഷിതയും തമ്മില്‍ അത്രനല്ല സ്വര ചേര്‍ച്ചയില്ലായിരുന്നുവെന്നും അതാണ് വിവാഹത്തില്‍നിന്നും ഇഷിത പിന്‍മാറിയതെന്നുമാണ് സോഷ്യല്‍ മീഡിയ ഒന്നടകം പറയുന്നത്. അതേസമയം ഭാവി വധു ഇഷിതാ കുമാറിന് അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വന്നതിനാലാണ് വിവാഹം മാറ്റിവച്ചതെന്ന് പറയപ്പെടുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 27-ന് ദില്ലിയില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രിയങ്ക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇഷിതയും സിദ്ധാര്‍ഥും തമ്മിലുള്ള വിവാഹം. ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് ശേഷം അമേരിക്കയില്‍ താമസിക്കുന്ന പ്രിയങ്ക സഹോദരന്റെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button