CinemaMollywoodNEWS

ഞാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ഇദ്ദേഹം : അന്ന് തിലകന്‍ നല്‍കിയ മറുപടി!

ഉസ്താദ്‌ ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അവസാന നാളുകളിലും അഭിനയ പെരുമ മുഴക്കിയ തിലകന്‍ 24 സെപ്റ്റംബര്‍ 2012-ലാണ് അന്തരിച്ചത്

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനേതാവായിരുന്നു തിലകന്‍, അത്ഭുത നടനത്തിന്റെ പെരുന്തച്ചന്‍, ഏതു വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന മികച്ച നടന്‍, മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ കരുത്തറിയിച്ച തിലകന്‍ എന്ന നടന് ഏറ്റവും പ്രിയങ്കരനായ നടന്‍ ആരെന്നു ചോദിച്ചാല്‍ ആരും പറയാത്ത  വിചിത്രമായ മറുപടിയാണ്‌ എനിക്ക് ലഭിക്കുക, എന്നിലെ നടനെ തന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു തിലകന്റെ മറുപടി.

മലയാളത്തിന്റെ മറ്റൊരു അതുല്യ കലാകാരനായ നെടുമുടി വേണുവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അദ്ദേഹം ഒരു നല്ല നടനല്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തിലകന്‍ വ്യക്തമാക്കിയിരുന്നു, മലയാളത്തില്‍ അഭിനയിക്കുന്ന എല്ലാവരും നല്ല നടന്മാരും നടികളുമാണെന്നായിരുന്നു തിലകന്റെ പക്ഷം, പക്ഷെ താന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മലയാള നടന്‍ മോഹന്‍ലാല്‍ ആണെന്നായിരുന്നു തിലകന്‍ പങ്കുവച്ചത്.

ഉസ്താദ്‌ ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ അവസാന നാളുകളിലും അഭിനയ പെരുമ മുഴക്കിയ തിലകന്‍ 24 സെപ്റ്റംബര്‍ 2012-ലാണ് അന്തരിച്ചത്. മലയാള സിനിമയുടെ മഹാനടനെന്ന വിശേഷണവുമായി തിലകന്‍ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button