BollywoodLatest News

ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം; കാരണമിങ്ങനെ

ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമ സായ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ തീപിടുത്തം. തുടര്‍ന്ന് ചിത്രത്തിന്റെ സെറ്റിന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ചിരഞ്ജീവിയുടെ ഫാം ഹൌസിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ രങ്ക റെഡ്ഡി ജില്ലിയിലാണ് സംഭവം. ചിത്രത്തില്‍ നയന്‍താരയാണ് നായിക.

എന്തെങ്കിലും അത്യാഹിതങ്ങളോ ആര്‍ക്കെങ്കിലും പരുക്കുള്ളതായോ റിപ്പോര്‍ട്ടില്ല. ചിരഞ്ജീവിയുടെ ഫാം ഹൌസില്‍ വലിയ പുക ഉയരുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. തീപിടിക്കാനുണ്ടായ കാരണം ഇതുവരെ അറിവായിട്ടില്ല. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. ചിസെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button